ഹൈദരാബാദ്: തെലങ്കാനയിലെ വനപാർത്തിയിൽ ഞായറാഴ്ച പുലർച്ചെ വീടിന്‍റെ മേൽക്കൂര തകർന്ന് അഞ്ച് സ്ത്രീകൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ വിദഗ്‌ദ ചികിത്സയ്ക്കായി ഹൈദരാബാദ് ആശുപത്രിയിലേക്ക് മാറ്റി.
തെലങ്കാനയിൽ വീടിന്‍റെ മേൽക്കൂര തകർന്ന് അഞ്ച് സ്ത്രീകൾ മരിച്ചു - വീടിന്‍റെ മേൽക്കൂര തകർന്ന് മരണം
പരിക്കേറ്റവരെ വിദഗ്‌ദ ചികിത്സയ്ക്കായി ഹൈദരാബാദ് ആശുപത്രിയിലേക്ക് മാറ്റി.
തെലങ്കാനയിൽ വീടിന്‍റെ മേൽക്കൂര തകർന്ന് അഞ്ച് സ്ത്രീകൾ മരിച്ചു
ഒരു വർഷം മുൻപ് മരിച്ച മൂപ്പന്‍റെ മരണ വാർഷികത്തോടനുബന്ധിച്ച് എത്തിയ ബന്ധുക്കൾക്കാണ് അപകടമുണ്ടായത്. അടുത്തിടെയുണ്ടായ മഴയിൽ നനഞ്ഞ് കുതിർന്ന മേൽക്കൂര, ഒരു മുറിയിൽ ഉറങ്ങുകയായിരുന്ന പതിനൊന്നോളം പേർക്കിടയിലേക്ക് വീഴുകയായിരുന്നു. അവശിഷ്ടങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ പൊലീസ് ഗ്രാമവാസികളുടെ സഹായത്തോടെയാണ് കണ്ടെടുത്തത്.