ബിക്കാനിര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാജസ്ഥാന്‍ കോടതിയുടെ നിര്‍ദേശപ്രകാരം റോബര്‍ട്ട് വദ്രയും മാതാവ് മൗറില്‍ വദ്രയും ജയ്പൂരിലെത്തി. വദ്ര സഹസ്ഥാപകനായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പങ്കാളികളോടും എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈക്കലാക്കി മറിച്ചുവിറ്റുവെന്നാണ് കേസ്.
കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വദ്രക്കൊപ്പം അമ്മയെയും ചോദ്യം ചെയ്യും - priyanka
ബിക്കാനിറിലെ അനധികൃത ഭൂമി ഇടപാട് കേസിലാണ് ചോദ്യം ചെയ്യൽ. വിദേശ സ്വത്ത് സംബന്ധിച്ചും വദ്രയെ ചോദ്യം ചെയ്തിരുന്നു.
ഫയൽ ചിത്രം
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വദ്ര, ഇടപാടിൽ താനും തന്‍റെ കമ്പനിയും വഞ്ചിക്കപ്പെട്ടെന്ന് വാദിച്ചു. വദ്രക്കൊപ്പം ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിയും ഇയാളുടെ ബന്ധുവും മറ്റ് രണ്ട് പേരും കേസിൽ പ്രതികളാണ്. ലണ്ടനിൽ റോബര്‍ട്ട് വദ്ര നിരവധി പുതിയ ആസ്തികള്‍ വാങ്ങിക്കൂട്ടിയെന്നും എന്‍ഫോഴ്സ്മെന്‍റ് ഡല്‍ഹി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.