എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇഡി) അന്വേഷിച്ച സാമ്പത്തിക തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രക്ക് മുൻകൂർ ജാമ്യം. ഫെബ്രുവരി 16വരെ വാദ്രയെ അറസ്റ്റ് ചെയ്യരുതെന്നും പട്യാലഹൗസ് കോടതി ഉത്തരവിട്ടു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് മുൻകൂർ ജാമ്യം - സാമ്പത്തിക തട്ടിപ്പ് കേസ്
വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങിയെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസ്.
ലണ്ടനില്‍ 1.9 മില്യണ്‍ പൗണ്ട് വിലയുളള വസ്തുവിന്‍റെ കരാറുമായി ബന്ധപ്പെട്ട കേസിലാണ് റോബര്‍ട്ട് വാദ്രക്ക് ഡല്‍ഹി കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച(ഫെബ്രുവരി 6ന്) എന്‍ഫോഴ്സ്മെന്‍റിന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ മോശമായി ആലേഖനം ചെയ്യാന്‍ മോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ തനിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് നേരത്തെ റോബര്‍ട്ട് വാദ്ര പ്രതികരിച്ചിരുന്നു.
അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ടീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചു നില്‍ക്കെയാണ് അവരുടെ ഭര്‍ത്താവ് ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് കോടതിയിലെത്തിയ കാര്യവും ശ്രദ്ധയമാണ്.