മാസ്ക് ധരിച്ച അക്രമികൾ എടിഎമ്മുകൾ തകർക്കുന്നു: പൊലീസിന് പുതിയ വെല്ലുവിളി
കൊവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയതിനെ തുടർന്ന് കുറ്റവാളികളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് പൊലീസ്
കൊൽക്കത്ത:ഫെയ്‌സ് മാസ്‌ക് ധരിച്ച അക്രമികൾ എടിഎമ്മുകൾ തകർക്കാൻ ശ്രമിക്കുന്നത് പുതിയ വെല്ലുവിളിയാണെന്ന് കൊല്‍ക്കൊത്ത സിറ്റി പൊലീസ്. കൊവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയതിനെ തുടർന്ന് കുറ്റവാളികളെ തിരിച്ചറിയാൻ കഴിയാതെ പോകുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ എടിഎമ്മിൽ കാവൽക്കാരെ നിയോഗിക്കുന്നത് കൊണ്ട് മാത്രം മതിയാകില്ല. സമീപത്തുള്ള പൊലീസ് സ്റ്റേഷന് വേഗത്തിൽ വിവരം ലഭിക്കുന്ന തരത്തിൽ അലാറം സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എടിഎം തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് കൊൽക്കത്ത പൊലീസ് അടുത്തിടെ ബാങ്ക് ഉദ്യോഗസ്ഥരുമായി ഓൺലൈൻ മീറ്റിംഗ് നടത്തി.