മോദിയുടെ സഹോദരി പുത്രിയില്‍ നിന്നും പേഴ്‌സ് കവര്‍ന്ന സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍ - ന്യുഡല്‍ഹി
ശനിയാഴ്‌ച ഗുജറാത്ത് സമാജ് ഭവന് പുറത്ത് ഓട്ടോ കാത്തുനില്‍ക്കവെയാണ് രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്
ന്യുഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തരവൾ ദമയന്തി ബെന്‍ മോദിയുടെ പേഴ്‌സും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. നോനു എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്‌തത്. ദമയന്തിയില്‍ നിന്നും തട്ടിയെടുത്ത സാധനങ്ങൾ പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്‌ച ഗുജറാത്ത് സമാജ് ഭവന് പുറത്ത് ഓട്ടോ കാത്തുനില്‍ക്കവെയാണ് രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്. പേഴ്‌സില്‍ 56000 രൂപയും ചില പ്രധാന രേഖകളും ഉണ്ടായിരുന്നതായി ദമയന്തി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇത്തരം കവര്‍ച്ചകൾ കൂടിവരുന്നതിനാല്‍ സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ദമയന്തി പറഞ്ഞു.