അബുദാബി:ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂവിന് എട്ട് വിക്കറ്റ് വിജയം. കൊൽക്കത്ത നേടിയ 84 റൺസ് 14ാം ഓവറിൽ ബെംഗളൂരു മറികടന്നു. ഈ ജയത്തോടെ 10 കളികളിൽ നിന്ന് ഏഴ് ജയവുമായി 14 പോയിന്‍റോടെറോയൽ ചാലഞ്ചേഴ്സ് ബെഗളൂരു പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
ഐപിഎല്ലിൽ കൊൽക്കത്തയെ തോൽപ്പിച്ച് ബെംഗളൂരു രണ്ടാം സ്ഥാനത്തേക്ക് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഐപിഎൽ 13ാം സീസണിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് ഈ മത്സരത്തിൽ കൊൽക്കത്ത നേടിയത്. കൊൽക്കത്തക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് നേടാനെ സാധിച്ചുള്ളു
ഐപിഎൽ 13ാം സീസണിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് ഈ മത്സരത്തിൽ കൊൽക്കത്ത നേടിയത്. കൊൽക്കത്തക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് നേടാനെ സാധിച്ചുള്ളു. ബെംഗളൂരൂ ബൗളർമാരുടെ മാസ്മരിക പ്രകടനത്തിൽ കൊൽക്കത്ത തർന്നടിയുകയായിരുന്നു. കൊൽക്കത്ത നേടിയ 85 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ബെംഗളൂരു അഞ്ചാം ഓവർ കഴിഞ്ഞപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 37 റൺസ് എന്ന നിലയിലായിരുന്നു. അനായാസം വിജയത്തിലേക്ക് നീങ്ങിയ ബെംഗളൂരുവിന് ഏഴാം ഓവറിൽ രണ്ടു വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും അവർ വിജയം കൈപ്പിടിയിലൊതുക്കി.