കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ മഹാഗഡ്ബന്ധന്‍; തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി - തേജസ്വീ യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി

ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

RJD's Tejashwi Yadav to be opposition's Chief Ministerial candidate  Tejashwi Yadav to be opposition's Chief Ministerial candidate  Bihar elections  Bihar elections 2020  Bihar elections update  ബിഹാറില്‍ മഹാഗഡ്ബന്ധന്‍  തേജസ്വീ യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി  ആർജെഡി
ബിഹാറില്‍ മഹാഗഡ്ബന്ധന്‍; തേജസ്വീ യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി

By

Published : Oct 3, 2020, 6:41 PM IST

Updated : Oct 3, 2020, 7:39 PM IST

പട്ന: ബിഹാറില്‍ മഹാഗഡ്ബന്ധന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധനിൽ ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും ഒരുമിച്ചാണ് മത്സരിക്കുന്നത്. ആകെയുള്ള 243 സീറ്റുകളില്‍ RJD 144 സീറ്റുകളിലും കോണ്‍ഗ്രസ് 70 സീറ്റുകളിലും മത്സരിക്കും. കഴിഞ്ഞ തവണ ജെഡിയു- ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യത്തില്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 ഇടത്ത് വിജയിച്ചിരുന്നു. മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കുമായി 29 സീറ്റാണ് നല്‍കിയിരിക്കുന്നത്. സിപിഐ ആറ് സീറ്റിലും സിപിഎം നാലിടത്തും സിപിഐ എംഎല്‍ 19 ഇടത്തും ജനവിധി തേടും.

ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Last Updated : Oct 3, 2020, 7:39 PM IST

ABOUT THE AUTHOR

...view details