പട്‌ന: ബിഹാറില്‍ മുന്‍ ആര്‍ജെഡി സംസ്ഥാന സെക്രട്ടറി ശക്തി മാലിക്ക് വെടിയേറ്റ് മരിച്ചു. രാവിലെ പൂണിയയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ വെച്ചായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിഎസ്‌പി ആനന്ദ് പാണ്ഡെ വ്യക്തമാക്കി.
ബിഹാറില്‍ മുന്‍ ആര്‍ജെഡി സംസ്ഥാന സെക്രട്ടറി വെടിയേറ്റ് മരിച്ചു - ആര്‍ജെഡി സംസ്ഥാന സെക്രട്ടറി
മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
ബിഹാറില്‍ മുന്‍ ആര്‍ജെഡി സംസ്ഥാന സെക്രട്ടറി വെടിയേറ്റ് മരിച്ചു
കുട്ടിക്ക് ആഹാരം നല്‍കുന്നതിനിടെ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ വെടിവെച്ച ശേഷം ഓടി രക്ഷപെട്ടതായി ശക്തി മാലിക്കിന്‍റെ ഭാര്യ ഖശ്‌ബു ദേവി പറഞ്ഞു. അദ്ദേഹത്തിന് രാഷ്‌ട്രീയത്തില്‍ നിരവധി ശത്രുക്കളുണ്ടായിരുന്നതായും അവര്‍ പറഞ്ഞു.