മുംബൈ: കാലാവസ്ഥാ വ്യതിയാനത്തിന്‍റ ഭാഗമായി അന്തരീക്ഷ താപനില ഉയരുന്നത് രാജ്യത്തിന്‍റെ ജിഡിപി വളർച്ചയെ ബാധിക്കുമെന്ന് പഠനം. അന്തരീക്ഷ താപനില ഉയരുമ്പോൾ നേരിട്ട് സൂര്യപ്രകാശം ഏൾക്കുന്ന പുറം പണികളുടെ ദൈർഘ്യം കുറയുമെന്നും 2030ഓടെ ഇത് ഇന്ത്യൻ ജിഡിപിയിൽ 2.5- 4.5 ശതമാനം വരെ കുറവുണ്ടാക്കുമെന്നുമാണ് പഠനത്തിൽ പറയുന്നത്. 150-250 ബില്യണ്‍ യുഎസ് ഡോളറിന് തുല്യമാണിത്. മക്കൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത് സംബന്ധിച്ചുള്ള പഠനം നടത്തിയത്.
അന്തരീക്ഷ താപനില ഉയരുന്നത് ജിഡിപിയെ ബാധിക്കും - മക്കൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട്
അന്തരീക്ഷ താപനില ഉയരുമ്പോൾ നേരിട്ട് സൂര്യപ്രകാശം ഏൾക്കുന്ന പുറം പണികളുടെ ദൈർഘ്യം കുറയുമെന്നും 2030ഓടെ ഇത് ഇന്ത്യൻ ജിഡിപിയിൽ 2.5- 4.5 ശതമാനം വരെ കുറവുണ്ടാക്കുമെന്നുമാണ് പഠനത്തിൽ പറയുന്നത്.
അന്തരീക്ഷ താപനില ഉയരുന്നത് ജിഡിപിയെ ബാധിക്കും
2017ലെ കണക്കുകൾ പ്രകാരം ഇത്തരം പുറം പണികളിൽ ഏർപ്പെടുന്നത് ആകെ തൊഴിലാളികളുടെ 75 ശതമാനത്തോളമാണ്. ഏകദേശം 38 കോടി തൊഴിലാളികൾ. അന്തരീക്ഷ താപനില ഇന്ത്യയിലെ തൊഴിൽ ദിനങ്ങളെ മാത്രമല്ല കാർഷിക വിളവെടുപ്പിനെയും ബാധിക്കുമെന്നും പഠനം പറയുന്നു.