കേരളം

kerala

ETV Bharat / bharat

അസമത്വം വളരുന്നത് ആശങ്കാജനകം- മന്‍മോഹന്‍ സിങ് - അസമത്വം

"അസമത്വം ആഗോള പ്രതിഭാസമായി മാറുന്നു"- മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്

manmohan

By

Published : Jun 25, 2019, 5:09 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് അസമത്വം വളരുന്നത് ആശങ്കാജനകമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ക്ഷേമരാഷ്ട്രമായത് കൊണ്ടുതന്നെ കടുത്ത ദാരിദ്രമോ സാമ്പത്തിക അസമത്വമോ ഇന്ത്യയില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'റൈസിങ് ഇനിക്വാലിറ്റീസ് ഇന്‍ ഇന്ത്യ 2018' എന്ന പേരില്‍ പുറത്തിറക്കിയ സാമൂഹിക വികസന റിപ്പോര്‍ട്ടിന്‍റെ പ്രകാശനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതികളും പരിപാടികളും സംഘടിപ്പിക്കുമ്പോഴും ഇന്ത്യയിലെ ചില വിഭാഗങ്ങളിലെ ജനങ്ങൾ ഇപ്പോഴും ദരിദ്രരും അരക്ഷിതരുമാണ്. വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമ്പോഴും സാമ്പത്തിക അസമത്വം വളരുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു. അസമത്വം ആഗോള പ്രതിഭാസമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

2000-2017 കാലയളവില്‍ ആറ് മടങ്ങ് ഇന്ത്യയിലെ സാമ്പത്തിക അസമത്വം വര്‍ധിച്ചെന്ന് സാമൂഹിക വികസന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ ദേശീയ വരുമാനത്തിന്‍റെ 22 ശതമാനവും രാജ്യത്തെ ഒരു ശതമാനത്തിന്‍റെ കൈകളിലാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ABOUT THE AUTHOR

...view details