ജമ്മു കശ്മീരിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍റെ തോക്ക് തട്ടിയെടുത്തവർ പിടിയിൽ
പുൽവാമ ജില്ലയിലെ ദദ്‌സാര പ്രദേശത്തെ കശ്മീർ ബാങ്കിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍റെ തോക്കാണ് ബാങ്കിൽ അതിക്രമിച്ച് കയറി കോടാലി കാട്ടി ഭീക്ഷണിപ്പെടുത്തി തട്ടിയെടുത്തത്
ജമ്മു കശ്മീരിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍റെ തോക്ക് തട്ടിയെടുത്തവർ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ബാങ്കിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍റെ തോക്ക് തട്ടിയെടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ. പുൽവാമ ജില്ലയിലെ ദദ്‌സാര പ്രദേശത്തെ കശ്മീർ ബാങ്കിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍റെ തോക്കാണ് ബാങ്കിൽ അതിക്രമിച്ച് കയറി കോടാലി കാട്ടി ഭീക്ഷണിപ്പെടുത്തി തട്ടിയെടുത്തത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവാക്കളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ദാദസാര ഗ്രാമത്തിലെ സ്‌കൂൾ പരിസരത്ത് നിന്നും തോക്ക് കണ്ടെടുത്തു.