കേരളം

kerala

ETV Bharat / bharat

മടങ്ങിയെത്തിയ അതിഥി തൊഴിലാളികൾക്ക് റെയില്‍വേയില്‍ തൊഴിലവസരം

ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ജോലി ലഭിക്കുന്നത്.

തൊഴിലവസരം  അതിഥി തൊഴിലാളികൾ  റെയില്‍വേ  Returnee migrants  railway  employment
മടങ്ങിയെത്തിയ അതിഥി തൊഴിലാളികൾക്ക് റെയില്‍വേയില്‍ തൊഴിലവസരം

By

Published : Jun 26, 2020, 7:39 PM IST

ന്യൂഡല്‍ഹി:സ്വന്തം നാടുകളിലേക്ക് മടങ്ങിയെത്തിയ അതിഥി തൊഴിലാളികൾ തൊഴിലവസരം നല്‍കി ഇന്ത്യൻ റെയില്‍വേ. ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളിലുള്ള അതിഥി തൊഴിലാളികൾക്കാണ് ജോലി ലഭിക്കുക. ഗരീബ് കല്യാൺ റോസ്‌ഗാര്‍ അഭിയാൻ പ്രകാരം 160 റെയില്‍വേ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനത്തിലാണ് ഇവര്‍ക്ക് ജോലി നല്‍കുന്നതെന്ന് റെയിൽ‌വേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.

ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നത്. 160 റെയിൽവേ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് 8,828 പേരുടെ ജോലി ആവശ്യമാണ്. ജൂൺ 20 മുതൽ 125 ദിവസത്തേക്കാണ് ജോലി നല്‍കുന്നത്. 1,888 കോടി രൂപയുടെ പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവശ്യവസ്‌തുക്കളായ മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷണം എന്നിവ ചെറിയ പാർസൽ വലുപ്പത്തിൽ ഇന്ത്യൻ റെയിൽ‌വേ വഴി വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെയും സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെയുള്ള മറ്റ് ആളുകളുടെയും സഹായത്തോടെയാണിത്. അവശ്യസാധനങ്ങൾ തടസമില്ലാതെ വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിന് തെരഞ്ഞെടുത്ത റൂട്ടുകളിൽ പാർസൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ 96 റൂട്ടുകളിലാണ് ഈ ട്രെയിനുകൾ സർവീസ് നടത്തുന്നത്. രാജ്യത്താകമാനം 5231 കോച്ചുകളെ കൊവിഡ് കെയർ സെന്‍ററുകളാക്കി മാറ്റിയതായും യാദവ് പറഞ്ഞു. ഇതുവരെ 30 സ്‌പെഷ്യൽ രാജഥാനി ട്രെയിനുകളും 200 സ്‌പെഷ്യൽ മെയിൽ എക്‌സ്‌പ്രസ് ട്രെയിനുകളും സര്‍വീസ് നടത്തിയിട്ടുണ്ട്. ആവശ്യാനുസരണം കൂടുതൽ ട്രെയിനുകൾ ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 25 വരെ 4,594 ശ്രമിക് പ്രത്യേക ട്രെയിനുകൾ സര്‍വീസ് നടത്തിയിരുന്നു. 62.8 ലക്ഷം യാത്രക്കാരാണ് ഈ ട്രെയിനുകളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്.

ABOUT THE AUTHOR

...view details