ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയത്തിലെ മുൻ ജീവനക്കാരന്‍റെ വീട്ടിലുണ്ടായ കവര്‍ച്ചാശ്രമത്തില്‍ മോഷ്‌ടാക്കളുടെ കുത്തേറ്റ് വയോധിക മരിച്ചു. വിദേശകാര്യമന്ത്രാലയ ജീവനക്കാരനായിരുന്ന ബി.ആര്‍ ചൗളയുടെ (94) ഭാര്യ കാന്ത ചൗളയാണ് (88) കൊല്ലപ്പെട്ടത്. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് എന്‍ക്ലേവില്‍ ശനിയാഴ്‌ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. രണ്ട് മക്കളുടെയും മരണത്തിന് ശേഷം ചൗളയും കാന്തയും തനിച്ചായിരുന്നു താമസം. ഇവരുടെ കെട്ടിടത്തില്‍ അടുത്തിടെ ജോലിക്ക് കയറിയ സുരക്ഷ ജീവനക്കാരനും അയാളുടെ രണ്ടോ മൂന്നോ കൂട്ടാളികളുമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിലെ മുൻ ജീവനക്കാരന്‍റെ വീട്ടില്‍ കവര്‍ച്ചാശ്രമം; ഭാര്യ കുത്തേറ്റ് മരിച്ചു - കവര്‍ച്ചാശ്രമം
മോഷണശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കാന്തയെ മോഷ്ടാക്കളില്‍ ഒരാള്‍ മൂര്‍ച്ചയേറിയ വസ്‌തു കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു.
വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന മോഷ്‌ടാക്കാള്‍ ചൗളയെയും ഭാര്യയെയും കീഴ്‌പ്പെടുത്തുകയും സോഫയില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മോഷണശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കാന്തയെ മോഷ്ടാക്കളില്‍ ഒരാള്‍ മൂര്‍ച്ചയേറിയ വസ്‌തു കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്‌ടാക്കൾ കവർന്നു. ഉടൻ തന്നെ ചൗള വിവരം അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. കാന്തയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് സംഘങ്ങളെ രൂപവത്കരിക്കുകയും ചെയ്‌തു. കെട്ടിടത്തിലെ സിസിടിവി ക്യാമറകൾ പരിശോധിക്കാനും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.