മുംബൈ:വിരമിച്ച നാവികസേന ഉദ്യോഗസ്ഥന് നേരെ ശിവസേന പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെപ്പറ്റിയുള്ള കാർട്ടൂൺ വാട്‌സ് ആപ്പിലൂടെ അദ്ദേഹം ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് അയച്ചതിനെ തുടർന്നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
വിരമിച്ച നാവികസേന ഉദ്യോഗസ്ഥന് നേരെ ശിവസേന പ്രവർത്തകരുടെ ആക്രമണം
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ വിമർശിക്കുന്ന കാർട്ടൂൺ അദ്ദേഹം ഉൾപ്പെടുന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചതിനെ തുടർന്നാണ് ശിവസേന പ്രവർത്തകർ വിരമിച്ച നാവികസേന ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയത്
വിരമിച്ച നാവികസേന ഉദ്യോഗസ്ഥന് നേരെ ശിവസേന പ്രവർത്തകരുടെ ആക്രമണം
ആക്രമണത്തിൽ കണ്ണിന് പരിക്കേറ്റ ഉദ്യോഗസ്ഥൻ മദൻ ശർമ ചികിത്സയിലാണ്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഐപിസി 325 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. സബർബൻ കന്ദിവാലിയിലെ ലോഖഡ്‌വാല കോംപ്ലക്‌സ് പ്രദേശത്താണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.