ജനജീവിതം പഴയപടിയാകാതെ കശ്‌മീര്‍ - kashmir latest news
കഴിഞ്ഞ രണ്ടുമാസമായി ചരിത്ര പ്രസിദ്ധമായ ജാമിയ മസ്‌ജിദില്‍ വെള്ളിയാഴ്‌ച പ്രാര്‍ത്ഥന നടക്കുന്നില്ല.
ശ്രീനഗര്‍: വെള്ളിയാഴ്‌ച പ്രാർത്ഥനക്കുള്ള നിയന്ത്രണങ്ങൾ ശനിയാഴ്‌ച നീക്കിയെങ്കിലും ജനജീവിതം പഴയപടിയാകാതെ കശ്‌മീര്‍. നിലവില്‍ സെക്ഷൻ 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ സൗര പോലീസ് സ്റ്റേഷന്‍റെ അധികാരപരിധിയിലുള്ള അഞ്ചാർ ഏരിയയിലും ജാമിയ മസ്‌ജിദിന് ചുറ്റുമുള്ള പ്രദേശങ്ങളിലും മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭ സാധ്യത കണക്കിലെടുത്താണ് പ്രദേശത്ത് പ്രാര്‍ത്ഥനക്കും നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നഗരത്തിലും കശ്‌മീരിലെ മറ്റിടങ്ങളിലും സ്വകാര്യ ഗതാഗതം തടസ്സമില്ലാതെ നടക്കുന്നുണ്ട്. എന്നാല്‍ പൊതുഗതാഗത സംവിധാനം പഴയ രീതിയിലായിട്ടില്ല. സ്കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ ഹാജര്‍നില വളരെ കുറവാണ്. ഈ ആഴ്‌ച കശ്മീരിൽ മൊബൈൽ സേവനങ്ങൾ പുനസ്ഥാപിച്ചുവെങ്കിലും സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടാമെന്ന വിവരത്തെ തുടര്‍ന്ന് എസ്എംഎസ് അയക്കാനുള്ള സൗകര്യം വീണ്ടും നിയന്ത്രിച്ചതായാണ് വിവരം.