ബംഗളൂരു: കർണാടകയിലെ കലബുരഗി ജില്ലയിൽ പൊതു ഹാളുകളിൾ വിവാഹ ചടങ്ങുകൾ നടത്തുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. നിലവിൽ സാമൂഹിക അകലം പാലിക്കുന്നതിനായി വിവാഹ ചടങ്ങുകൾ വീടുകളിൽ പോലും നടത്താൻ കഴിയിയാത്ത അവസ്ഥയാലാണെന്ന് കലബുരഗി ജില്ലാ ഭരണകൂടം പറഞ്ഞു.
കർണാടകയിലെ കലബുരഗിയിൽ വിവാഹ ചടങ്ങുകൾക്ക് കർശന നിയന്ത്രണം - public hall
സബ് രജിസ്ട്രാർ ഓഫീസിൽ (അഞ്ച് പേർ മാത്രം) അല്ലാതേ മറ്റിടങ്ങളിൽ വെച്ചുള്ള വിവാഹങ്ങൾക്ക് അനുമതി നൽകരുതെന്ന് എല്ലാ താലൂക്ക് ഭരണകൂടത്തിനും ഡെപ്യൂട്ടി കമ്മീഷണർ ശരത് ബി അറിയിപ്പ് നൽകിയി
സബ് രജിസ്ട്രാർ ഓഫീസിൽ (അഞ്ച് പേർ മാത്രം) അല്ലാതേ മറ്റിടങ്ങളിൽ വെച്ചുള്ള വിവാഹങ്ങൾക്ക് അനുമതി നൽകരുതെന്ന് എല്ലാ താലൂക്ക് ഭരണകൂടത്തിനും ഡെപ്യൂട്ടി കമ്മീഷണർ ശരത് ബി അറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് പടരാൻ കാരണമാകുന്ന വിവാഹ ചടങ്ങുകളെക്കുറിച്ച് കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയതിന് തൊട്ടുപിന്നാലെയാണ് നടപടി. കൊവിഡ് നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകൾക്ക് കൊവിഡ് ബാധയുണ്ടാകുന്നു എന്ന് ഗോവിന്ദ് കർജോൾ കത്തിൽ പറയുന്നു.