കേരളം

kerala

ETV Bharat / bharat

ആന്ധ്രയിലെ നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് പവന്‍ കല്യാണ്‍

ജോലി ലഭിക്കാത്ത നിര്‍മാണ തൊഴിലാളികൾക്ക് 50,000 രൂപ വീതവും തൊഴിലില്ലാതെ ആത്മഹത്യ ചെയ്‌തവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം നല്‍കാനും ജന സേന അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ആവശ്യപ്പെട്ടു

നിര്‍മ്മാണ മേഖലയിലെ പ്രശ്‌നങ്ങൾ രണ്ടാഴ്‌ചക്കുള്ളില്‍ പരിഹരിക്കണം : പവന്‍ കല്യാൺ

By

Published : Nov 4, 2019, 1:34 PM IST

അമരാവതി: നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ രണ്ടാഴ്‌ചക്കുള്ളില്‍ പരിഹരിക്കണമെന്ന് ജന സേന അധ്യക്ഷന്‍ പവന്‍ കല്യാണ്‍. മണലിന്‍റെ അഭാവം കാരണം നിര്‍മാണ മേഖലയില്‍ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഉടന്‍ പരിഹാരം കാണണമെന്നാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിനോട് പവന്‍ കല്യാണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മാണ മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് 36 തൊഴിലാളികൾ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ അമരാവതിയില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വിശാഖപട്ടണത്ത് പറഞ്ഞു.

സര്‍ക്കാരിന്‍റെ ഭരണപരാജയത്തെത്തുടര്‍ന്ന് 30 ലക്ഷം തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. വൈഎസ്ആര്‍സിപി ഭരണത്തിലെത്തി ആറ് മാസത്തിനുള്ളില്‍ എന്ത് കൊണ്ടാണ് ജനങ്ങൾ പ്രതിഷേധത്തിനിറങ്ങിയതെന്ന് പാര്‍ട്ടി ചിന്തിക്കണം. വൈഎസ്ആര്‍സിപി നേതാക്കളെപ്പോലെ പണം കൊയ്യാനല്ല താന്‍ രാഷ്‌ട്രീയത്തില്‍ വന്നതെന്നും നേതാക്കൾ തങ്ങളുടെ ഉത്തരവാദിത്തം നല്ല രീതിയില്‍ ചെയ്‌തിരുന്നുവെങ്കില്‍ ജന സേന പാര്‍ട്ടി രൂപികരിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏത് പാര്‍ട്ടി ഭരണത്തില്‍ വന്നാലും പുതിയ പദ്ധതികള്‍ ആരംഭിച്ച് കൊണ്ടാണ് തുടങ്ങാറെന്നും എന്നാല്‍ വൈഎസ്ആര്‍സിപി എല്ലാം തകര്‍ത്ത് കൊണ്ടാണ് തുടങ്ങിയതെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

ABOUT THE AUTHOR

...view details