കേരളം

kerala

ഭരണ ഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് രാം വിലാസ് പാസ്വാന്‍

സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തുകയും ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ സംവരണം ഏർപ്പെടുത്തുകയും വേണമെന്ന് രാം വിലാസ് പാസ്വാന്‍

By

Published : Feb 22, 2020, 9:30 AM IST

Published : Feb 22, 2020, 9:30 AM IST

Lok Janshakti Party  Ram Vilas Paswan  ninth schedule of Constitution  ലോക്‌ ജനശക്തി പാര്‍ട്ടി  രാം വിലാസ് പസ്വാന്‍  ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂള്‍  സംവരണം
ഭരണ ഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് രാം വിലാസ് പസ്വാന്‍

ന്യൂഡൽഹി: ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ സർക്കാർ സംവരണം ഏർപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി മേധാവിയുമായ രാം വിലാസ് പാസ്വാൻ. സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തുകയും ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ സംവരണം ഏർപ്പെടുത്തുകയും വേണം. ഇക്കാര്യം കോടതിയിൽ എത്തിക്കുന്നത് ആഗ്രഹിക്കുന്നില്ല.

ഉത്തരാഖണ്ഡിലെ പ്രമോഷനുകളിൽ സംവരണം സംബന്ധിച്ച വിവാദ വിഷയത്തെക്കുറിച്ച് സംസാരിച്ച പാസ്വാൻ ഇത് കോൺഗ്രസ് സർക്കാരിന്‍റെ മാത്രമല്ല ഉത്തരാഖണ്ഡിലെ രണ്ട് സർക്കാരുകളുടെയും തെറ്റാണെന്ന് പറഞ്ഞു. കോടതി നടപടികൾ ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും നടത്തണം. ജുഡീഷ്യല്‍ സർവീസ് കമ്മീഷൻ സ്ഥാപിക്കുന്നതോടെ പാർലമെന്‍റ് പാസാക്കുന്ന നിയമങ്ങൾ കോടതിയിൽ കുടുങ്ങില്ല. മോദി മറ്റ് പ്രധാനമന്ത്രിമാരെപ്പോലെയല്ല, കീഴുദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നയാളാണെന്നും രാം വിലാസ് പാസ്വാന്‍ പറഞ്ഞു.

വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ അരവിന്ദ് കെജ്‌രിവാള്‍ പുനര്‍വിചിന്തനം നടത്തുന്നതാണ് നല്ലത്. സ്വന്തം സംസ്ഥാനത്ത് നിന്ന് ജോലിക്ക് പോകുന്നവര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും. എല്ലാ വീടുകൾക്കും റേഷൻ വിതരണം ചെയ്യുമെന്ന് കെജ്‌രിവാൾ പറയുന്നു, എന്നാൽ പി‌ഒ‌എസ് ഉപയോഗിച്ചില്ലെങ്കിൽ ജോലിക്കായി ഡല്‍ഹിയിൽ നിന്ന് പോയ ആളുകൾക്ക് റേഷൻ ലഭിക്കുമെന്ന് അദ്ദേഹം എങ്ങനെ ഉറപ്പാക്കും. അതിനാൽ വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കേണ്ടത് പ്രധാനമാണ്. ഇത് നടപ്പായില്ലെങ്കില്‍ പാവങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details