ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ ഒറ്റപ്പെട്ട് പോയ ഉത്തരകാശിയിലെ അരക്കൊട്ടില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും അടങ്ങിയ കിറ്റുകള്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു. ഓഗസ്റ്റ് പതിനെട്ടിന് പെയ്‌ത ശക്തമായ മഴയെയും മേഘവിസ്‌ഫോടനത്തെയും തുടര്‍ന്ന് പ്രദേശം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. മോരിയിലെ മകുരി, ടികൊചി, അരക്കൊട്ട് എന്നീ പ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. പ്രളയത്തില്‍ പതിനേഴോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തരകാശിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു - ഉത്തര്‍കാശിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അതേസമയം പ്രദേശത്തേക്ക് അവശ്യവസ്തുക്കളുമായി എത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റും സഹപൈലറ്റും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ സംഘം വ്യാഴാഴ്ച ടികൊച്ചി, നക്കൊട്ട, അരക്കൊട്ട എന്നീ പ്രദേശങ്ങളില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. മരുന്ന്, ഭക്ഷണം, വെള്ളം എന്നിവ അടങ്ങിയ കിറ്റുകള്‍ അരക്കൊട്ടിലേക്ക് ഇന്ത്യന്‍ വ്യോമസേന ബുധനാഴ്ച രണ്ട് ഹെലിക്കോപ്റ്ററുകളിലായി എത്തിച്ചു. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.