ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് വിദഗ്‌ധർ. കഴിഞ്ഞ രണ്ട് മാസമായി തുടർച്ചയായി ഡൽഹിയിൽ ചെറിയ തോതിൽ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് വലിയ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ പടർന്നത്. എന്നാല്‍ ചെറിയ ഭൂകമ്പങ്ങൾ വലിയ ഭൂകമ്പങ്ങൾക്ക് മുന്നോടിയാണെന്ന് പറയാനാകില്ലെന്നും എർത്ത് സയൻസ് മന്ത്രാലയത്തിലെ സീസ്മോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞൻ ഡോ. ജി. സുരേഷ് പറഞ്ഞു.
ഡൽഹിയിൽ വൻ ഭൂകമ്പ സാധ്യതയെന്ന വാർത്തകൾ തെറ്റെന്ന് വിദഗ്‌ധർ
കഴിഞ്ഞ രണ്ട് മാസമായി തുടർച്ചയായി ഡൽഹിയിൽ ചെറിയ തോതിൽ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് വലിയ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ പടർന്നത്.
ഡൽഹിയിൽ വൻ ഭൂകമ്പ സാധ്യതയുണ്ടെന്ന വാർത്തകൾ തെറ്റെന്ന് വിദഗ്‌ധർ
ഏപ്രിൽ 12 മുതൽ മെയ് 29 വരെ ഡൽഹിയിൽ 10 ഭൂകമ്പങ്ങളാണ് റിപ്പോർട്ട് ചെയ്‌തതെന്നും ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.