മുംബൈ: സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബോളിവുഡിലെ മുതിർന്ന നടി രേഖയുടെ ബാന്ദ്രയിലെ ബംഗ്ലാവ് അടച്ചു. നഗരസഭ, സീ സ്പ്രിംഗ്സ് എന്ന ബംഗ്ലാവ് കണ്ടെയ്നർ സോണായി പ്രഖ്യാപിക്കുകയും പ്രദേശം പൂർണ്ണമായും ശുദ്ധീകരിക്കുകയും ചെയ്തു.
ബോളിവുഡിലെ മുതിർന്ന നടി രേഖയുടെ ബാന്ദ്രയിലെ ബംഗ്ലാവ് അടച്ചു
സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബെംഗ്ലാവ് അടച്ചത്
ബോളിവുഡിലെ മുതിർന്ന നടി രേഖയുടെ ബാന്ദ്രയിലെ ബംഗ്ലാവ് അടച്ചു
ബംഗ്ലാവിന് സാധാരണയായി രണ്ട് സുരക്ഷാ ഗാർഡുകളാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. അതിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകിച്ചതിനെ തുടർന്നാണ് നടപടി. രോഗം ബാധിച്ച സെക്യൂരിറ്റി ജീവനക്കാരൻ ബാന്ദ്ര കുർള കോംപ്ലക്സിൽ പ്രത്യേക സൗകര്യത്തിർ ചികിൽസയിലാണ്.
Last Updated : Jul 12, 2020, 4:26 AM IST