ന്യൂഡൽഹി: കനത്ത മഴയെയും ശക്തമായ ഇടിമിന്നലിനെയും തുടർന്ന് ഉത്തർപ്രദേശിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേക്കാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങൾ ഓറഞ്ച് അലർട്ടിലാണ്. ഇന്നും നാളെയും ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിന്‍റെ കിഴക്ക് ഭാഗത്തുള്ള പ്രയാഗ്‌രാജ്, അമേഠി, അസംഗഡ്, ഗോരഖ്‌പൂർ, സുൽത്താൻപൂർ, വാരണാസി, കൗശമ്പി, കുശിനഗർ എന്നിവിടങ്ങളിലും മറ്റ് 20 ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശക്തമായ മഴയും ഇടിമിന്നലും; ഉത്തർപ്രദേശിൽ റെഡ് അലര്‍ട്ട്
അടുത്ത രണ്ട് ദിവസത്തേക്കാണ് ഉത്തർപ്രദേശിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയും ഡൽഹിയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ശക്തമായ മഴയും ഇടിമിന്നലും; ഉത്തർപ്രദേശിൽ റെഡ് അലെർട്ട്
2019ലെ ശക്തമായ മഴക്ക് ശേഷം സംസ്ഥാനത്തെ പല ജില്ലകളും വെള്ളപ്പൊക്ക സാധ്യത നേരിടുന്നുണ്ട്. കാലാവസ്ഥയുടെ മാറ്റത്തിനനുസരിച്ച് ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങനെയാണ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത്. ഉത്തരാഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ സമതലപ്രദേശങ്ങളിൽ പരമാവധി താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.