പശ്ചിമ ബംഗാളിലെ കൊവിഡ് രോഗികൾ 36,117 ആയി - 1690 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
24 മണിക്കൂറിനുള്ളിൽ 735 പേരാണ് രോഗമുക്തി നേടിയത്.
വെസ്റ്റ് ബംഗാളിലെ കൊവിഡ് രോഗികൾ 36,117 ആയി
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ പുതുതായി 1690 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ ഉയർന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 36,117 ആയി. സംസ്ഥാനത്ത് ഇതുവരെ 1023 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറിനുള്ളിൽ രോഗത്തിൽ നിന്ന് 735 പേർ രോഗമുക്തി നേടി.