പ്രതിദിന കോവിഡ് പരിശോധനയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യ; ഒരു ദിവസം 15 ലക്ഷത്തോളം പരിശോധനകള്‍ - കൊവിഡ്-19
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദശലക്ഷം പേരിലെ കോവിഡ് പരിശോധന 49,948 ആണ്. ദേശീയതലത്തിലെ പോസിറ്റിവിറ്റി നിരക്ക് 8.44 ശതമാനം ആണ്
ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ 14,92,409 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടന്നത്. ഇതോടെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം ഏഴ് കോടിയോളം ആയി (6,89,28,440). അവസാന ഒരു കോടി പരിശോധനകള്‍ നടന്നത് കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ആണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദശലക്ഷം പേരിലെ കോവിഡ് പരിശോധന 49,948 ആണ്. ദേശീയതലത്തിലെ പോസിറ്റിവിറ്റി നിരക്ക് 8.44 ശതമാനം ആണ്. കോവിഡ് പരിശോധന സൗകര്യങ്ങളില്‍ നടത്തിയ വര്‍ധനയിലൂടെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിദിന രോഗപരിശോധനകളുടെ എണ്ണത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. 23 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളല്‍ ദശലക്ഷത്തിലെ കോവിഡ് പരിശോധന, ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. രാജ്യത്ത് നിലവില്‍ 1818 കേന്ദ്രങ്ങളിലാണ് കോവിഡ് പരിശോധന സൗകര്യമുള്ളത്. ഇതില്‍ 1084 ലാബുകള്‍ പൊതുമേഖലയിലും 734 എണ്ണം സ്വകാര്യമേഖലയിലും ആണ്.