ബെംഗളൂരു: മൂന്ന് വിമത എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ വിമതർ സുപ്രീംകോടതിയെ സമീപിച്ചു. സ്‌പീക്കർ കെ ആർ രമേശ് കുമാറിനെതിരെയാണ് പരാതി. വിമത കോൺഗ്രസ് എംഎൽഎമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമ്‍ടഹള്ളി, സ്വതന്ത്രനായ ആർ ശങ്കർ എന്നിവരാണ് അയോഗ്യരാക്കിയത് ചോദ്യം ചെയ്‌ത് സുപ്രീംകോടതിയെ സമീപിച്ചത്. വ്യാഴാഴ്‌ചയാണ് സ്‌പീക്കർ ഇവരെ അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ അവസ്ഥയിൽ എംഎൽഎമാർക്ക് ഇനിയുള്ള ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അതേസമയം ബാക്കി എംഎൽഎമാരുടെ അയോഗ്യതയിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം എടുക്കുമെന്ന് സ്‌പീക്കർ കെ ആർ രമേഷ് കുമാർ അറിയിച്ചു.
വിമതരെ അയോഗ്യരാക്കിയ സംഭവം : എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്
കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎമാർക്ക് ഇനിയുള്ള ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
വിമതരെ അയോഗ്യരാക്കിയ സംഭവം : എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്
ഇന്ത്യൻ ഭരണഘടന അനുസരിച്ച് പത്താം ഷെഡ്യൂളിലെ ഖണ്ഡിക 2 (1) (എ) പ്രകാരവും , പത്താം ഷെഡ്യൂളിന്‍റെ 191 (എ) പ്രകാരവുമാണ് 15-ാമത് സംസ്ഥാന നിയമസഭയിലെ അംഗങ്ങളായ വിമത എംഎൽഎമാരെ അയോഗ്യരാക്കിയതെന്നും 2023 മെയ് 23 ന് സഭ കാലഹരണപ്പെടുന്നതുവരെ അവർ നിയമസഭയിൽ അംഗങ്ങളായി തുടരുമെന്നും സ്‌പീക്കർ ഉത്തരവിട്ടിരുന്നു.