സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഇന്ത്യ ഒപ്പ് വെക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് ഓസ്ട്രേലിയയുടെ മുൻ വിദേശ-വാണിജ്യകാര്യ സെക്രട്ടറിയും ഇന്ത്യയിലേക്കുള്ള സ്ഥാനപതിയുമായിരുന്ന പീറ്റർ വർഗീസ്. ഭാരതത്തെ ഓസ്ട്രേലിയയുടെ പ്രധാനസാമ്പത്തിക പങ്കാളിയാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു മാർഗരേഖ, ഫെഡറൽ സർക്കാർ കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. ഈ മാർഗരേഖ തയ്യാറാക്കാൻ ഫെഡറൽ സർക്കാർ ആശ്രയിച്ചത്, മലയാളിയായ മുൻ വിദേശകാര്യ സെക്രട്ടറി പീറ്റർ വർഗീസ് തയ്യാറാക്കി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു. ഓസ്ട്രേലിയൻ വ്യാപാരങ്ങൾക്ക് ഇന്ത്യയിൽ തിളക്കമാർന്ന ഭാവിയുണ്ടാകുമെന്നും പീറ്റർ വർഗീസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ സിഐഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാറിൽ, റിപ്പോർട്ടിലെ നിർദേശങ്ങൾ സംബന്ധിച്ച് ചർച്ച നടന്നു. സമീപ ഭാവിയിൽതന്നെ ഇന്ത്യ ആർസിഇപി കരാറിൽ പങ്കാളിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പീറ്റർ വർഗീസ് പറഞ്ഞു. ഇന്ത്യയുടെ നിലവിലെ സാമ്പത്തികാവസ്ഥയും വ്യാപാരത്തെക്കുറിച്ചുള്ള പദ്ധതികളും നോക്കുമ്പോൾ, സമഗ്ര സാമ്പത്തിക കരാറിൽ ഒപ്പുവെക്കുന്നത് തന്നെയാകും പങ്കാളിയാകാതെ മാറി നിൽക്കുന്നതിനേക്കാൾ നല്ലതെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തമായ വ്യാപാര നവീകരണ ആശയങ്ങളാണ് ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കുമുള്ളത്. സ്വതന്ത്ര വ്യാപാരക്കരാർ, ഇന്ത്യയേക്കാൾ വളരെ ഭേദപ്പെട്ട തരത്തിലാണ് ഓസ്ട്രേലിയ കൈകാര്യം ചെയ്തത്. സ്വതന്ത്രവ്യാപാരക്കരാരുകളിന്മേൽ ഇന്ത്യ നടത്തുന്ന പുന:പരിശോധനയെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ബാങ്കോക്കിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ അംഗരാജ്യങ്ങളുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ത്യ ആർസിഇപി കരാറിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥയും വ്യാപാരവുമൊക്കെ ഒരുപാടു മാറിയിട്ടുണ്ടെന്നും നിലവിൽ ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലല്ല ആർസിഇപി കരാറെന്നുമാണ്, ഉടമ്പടിയിൽ ഒപ്പുവെക്കാനില്ലെന്നറിയിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലന്‍റില്‍ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്.
2035 ആകുമ്പോഴേക്കും ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കുമിടയിൽ വ്യാപാരം, നിക്ഷേപ പങ്കാളിത്തം എന്നീ മേഖലകളിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ രൂപരേഖയാണ് ഇക്കോണമി സ്ട്രാറ്റജി പേപ്പർ വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കുമിടയിൽ വ്യാപാര സാമ്പത്തിക മേഖലകളിൽ ശക്തമായ സഹകരണം ഉണ്ടാകണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു. ടൂറിസം, മെഡിക്കൽ രംഗം, ഊർജം, സാങ്കേതികത, അനിമേഷൻ, ബാങ്കിങ്, വജ്രം, ആഭരണമേഖല തുടങ്ങിയ വിഭാഗങ്ങളിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി ബന്ധം കരുത്താർജിക്കുമെന്ന് ചർച്ച വിലയിരുത്തി.
ആർസിഇപി കരാറിൽ നിന്ന് ഇന്ത്യ പിൻമാറിയത് സംബന്ധിച്ച്, മുതിർന്ന മാധ്യമ പ്രവർത്തക സ്‌മിത ശർമ, ഓസ്ട്രേലിയയുടെ മുൻവിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചതിന്‍റെ പ്രധാനഭാഗങ്ങൾ:
ഇന്ത്യ ഇക്കോണമി സ്ട്രാറ്റജി റിപ്പോർട്ടിൽ നിർണായകമായ എന്ത് പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത് ?
കൃത്യമായി ആലോചിച്ച്, ക്രമാനുഗതമായ സമീപനമാണ് നിർദേശങ്ങളോട് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. പ്രായോഗികതലത്തിൽ പുരോഗതി നേടാൻ പ്രാപ്തമായ സംവിധാനങ്ങൾ നമുക്കിപ്പോഴുണ്ട്.
ആര്‍സിഇപി കരാറിൽ നിന്ന് പിൻമാറിയതിലൂടെ ഇന്ത്യ ലോകത്തിന് എന്തു സന്ദേശമാണ് നൽകിയത്?