ന്യൂഡൽഹി:നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ തുടങ്ങിയവരുടെ വായ്പാ കുടിശ്ശിക എഴുതി തള്ളാനുള്ള നടപടികൾക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. തിരിച്ച് കിട്ടാനുള്ള തുക കിട്ടാക്കടമായി നിലനിർത്താൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. ബാങ്ക് വായ്പ തിരിച്ചടക്കാത്ത രാജ്യത്തെ 50 പേരുടെ വായ്പ എഴുതിത്തള്ളുന്നതിനെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ നടന്ന വാക് പോരിന് പിന്നാലെയാണ് ചിദംബരത്തിന്‍റ പ്രസ്താവന.
കിട്ടാക്കടങ്ങൾ നിലനിർത്താൻ നിർദേശം നൽകണമെന്ന് പി ചിദംബരം - ചിദംബരം
ബാങ്ക് വായ്പ തിരിച്ചടക്കാത്ത രാജ്യത്തെ 50 പേരുടെ വായ്പ എഴുതിത്തള്ളുന്നതിനെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ നടന്ന വാക് പോരിന് പിന്നാലെയാണ് ചിദംബരത്തിന്‍റ പ്രസ്താവന.
പി ചിദംബരം
ഒളിച്ചോടിയവർക്ക് സാങ്കേതിക റൈറ്റ്- ഓഫ് ബുക്ക് നിയമം ബാധകമാക്കരുതെന്നും കേന്ദ്രത്തിൽ നിന്ന് ഇതിന് മറുപടി ആവശ്യമാണെന്നും ചിദംബരം പറഞ്ഞു.