ആര്‍ബിഐ വായ്‌പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ല
റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.5 ശതമാനവുമായി നിലനിര്‍ത്തി
ആര്‍ബിഐ വായ്‌പാ നയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കില്‍ മാറ്റമില്ല
മുംബൈ: അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ക്ക് മാറ്റമില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.5 ശതമാനവുമായി നിലനിര്‍ത്തി. മാസങ്ങളായി തുടരുന്ന വിലക്കയറ്റം, സമ്പദ്ഘടനയുടെ തിരിച്ചുവരവ് തുടങ്ങിയവ പരിഗണിച്ചാണ് നിരക്കില്‍ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന് വായ്പാ അവലോകന സമിതി തീരുമാനിച്ചത്.