ന്യൂഡൽഹി:ഇന്ത്യയിലുടനീളമുള്ള രാഷ്‌ട്രപതി ഭവൻ, കുത്തബ് മിനാർ ഉൾപ്പെടെയുള്ള സ്‌മാരകങ്ങൾ ലോക ശിശുദിനത്തോട് അനുബന്ധിച്ച് നീലനിറത്തിലാക്കുമെന്ന് (#ഗോബ്ലൂ) യൂണിസെഫ് പറഞ്ഞു. നവംബർ 20നാണ് ലോകശിശുദിനം ആഘോഷിക്കപ്പെടുന്നത്. ഈ വർഷത്തെ ശിശുദിനാഘോഷ പ്രവർത്തനങ്ങൾ വെർച്വൽ, ഡിജിറ്റൽ ഇടങ്ങളിലാകും നടക്കുകയെന്ന് യുണിസെഫ് പറഞ്ഞു.
ലോകശിശുദിനത്തിൽ ഇന്ത്യയിലെ ചരിത്ര സ്‌മാരകങ്ങൾ നീലിമയിൽ - ചരിത്ര സ്‌മാരകങ്ങൾ നീല നിറത്തിൽ
ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു മറ്റ് 30 എംപിമാരുടെ നേതൃത്വത്തിലാണ് കാലാവസ്ഥാ പാർലമെന്‍റ് സംഘടിപ്പിക്കുന്നത്.
മുതിർന്നവർക്കൊപ്പം കുട്ടികളും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ ശബ്‌ദം കുറക്കാനാകും എന്നാൽ ഇല്ലാതാക്കാനാകില്ലെന്ന് യുഎൻ ബോഡി പ്രസ്‌താവനയിൽ പറഞ്ഞു. യുണിസെഫ് പാർലമെന്‍റേറിയൻ ഗ്രൂപ്പ് ഫോർ ചിൽഡ്രനുമായി ചേർന്ന് നവംബർ 20ന് കാലാവസ്ഥാ പാർലമെന്‍റ് സംഘടിപ്പിക്കും.
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെയും 30 പാർലമെന്‍റ് അംഗങ്ങളുടെയും നേതൃത്വത്തിൽ കുട്ടികളുമായി ഒരു കാലാവസ്ഥാ പാർലമെന്‍റാണ് സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിന്‍റെ ആഘാതം എന്ന വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച ചെയ്യും. വിവിധ വിഷയങ്ങളെ പിന്തുണക്കുന്ന പ്രതിജ്ഞാബദ്ധ കത്തിലും പാർലമെന്‍റ് അംഗങ്ങൾ ഒപ്പിടും.