ജാർഖണ്ഡിൽ ആറ് നക്‌സലുകളെ പിടികൂടി - നക്‌സലുകൾ
വ്യവസായിയെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നതിനിടെയാണ് പൊലീസ് സ്ഥലത്ത് റെയ്‌ഡ് നടത്തി ആറ് പേരെ പിടികൂടിയത്
റാഞ്ചി: റാഞ്ചിയിലെ നാംകും പ്രദേശത്ത് നിന്ന് പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആറ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തു. വ്യവസായിക്കെതിരെ ആക്രമണം നടത്തുന്നതിനായി പദ്ധതിയിടുന്നതിനിടെയാണ് നക്‌സലുകൾ പിടിയിലായത്. എസ്എസ്‌പി സുരേന്ദ്ര കുമാർ ഝാ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പിഎൽഎഫ്ഐ മേധാവിയായ ദിനേശ് ഗോപിയുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഇവരിൽ നിന്ന് ആയുധങ്ങളും ബുള്ളറ്റുകളും പിടിച്ചെടുത്തു.