ഡെറാഡൂൺ:സംസ്ഥാനത്തെ കൊവിഡ് പരിശോധനകൾ വേഗത്തിലാക്കാനും ഉത്സവ കാലത്ത് ആളുകൾ എല്ലാ ആരോഗ്യ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അധികാരികൾക്ക് നിർദേശം നൽകി സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഡെറാഡൂൺ, ഹരിദ്വാർ, ഉദംസിംഗ നഗർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ പൊതു അവബോധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിന് വിപുലമായ ശ്രമങ്ങൾ നടത്താൻ അദ്ദേഹം നിർദേശിച്ചു.
ഉത്തരാഖണ്ഡിൽ കൊവിഡ് മുൻകരുതലുകൾ കർശനമാക്കണമെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് - ത്രിവേന്ദ്ര സിംഗ് റാവത്ത്
ഡെറാഡൂൺ, ഹരിദ്വാർ, ഉദംസിംഗ നഗർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ പൊതു അവബോധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിന് വിപുലമായ ശ്രമങ്ങൾ നടത്താൻ അദ്ദേഹം നിർദേശിച്ചു.
കൊവിഡ്
ആളുകൾ മാസ്ക് ധരിക്കുന്നത് തുടരുകയും സാമൂഹിക അകലം പാലിക്കുകയും അടുത്ത 15 ദിവസത്തേക്ക് മാർക്കറ്റ് സ്ഥലങ്ങളിൽ ഇടയ്ക്കിടെ ശുചീകരണം നടത്തുകയും വേണം. യോഗത്തിൽ പങ്കെടുത്തവരിൽ ആരോഗ്യ സെക്രട്ടറി അമിത് നേഗി, പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ, ജില്ലാ മജിസ്‌ട്രേറ്റുകൾ എന്നിവരും പങ്കെടുത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം നിലവിൽ ഉത്തരാഖണ്ഡിൽ 4,251 സജീവ കൊവിഡ് കേസുകളുണ്ട്. 61,451 പേർ രോഗം സുഖം പ്രാപിച്ചു.