ലക്‌നൗ : അയോധ്യയിലെ രാമ ക്ഷേത്രത്തിനായി 2100 കിലോ ഭാരമുള്ള മണി തയ്യാറാക്കി. പിച്ചള നിര്‍മ്മിതിക്ക് പേരുകേട്ട ഉത്തര്‍ പ്രദേശിലെ ജലേശര്‍ നഗരത്തിലാണ് മണി നിര്‍മ്മിക്കാനുള്ള കരാര്‍ ലഭിച്ചത്. ഏകദേശം 6 അടി ഉയരവും 5 അടി വീതിയുമുള്ള മണി ജലേസർ നഗർ പാലിക ചെയര്‍മാന്‍ വികാസ് മിത്തലിന്‍റെ ഉടമസ്ഥതയിലുള്ള പണിപ്പുരയിലാണ് തയ്യാറാക്കിയത്. ശില്‌പ നിര്‍മ്മാണത്തില്‍ വിദഗ്‌ധനായ ഇഖ്ബാലാണ് മണി രൂപകല്‌പ്പന ചെയ്‌തത്.
രാമ ക്ഷേത്രത്തിനായി 2100 കിലോ ഭാരമുള്ള മണി - ജലേശര്‍
ഏകദേശം 6 അടി ഉയരവും 5 അടി വീതിയുമുള്ള മണി ജലേസർ നഗർ പാലിക ചെയര്‍മാന്‍ വികാസ് മിത്തലിന്‍റെ ഉടമസ്ഥതയിലുള്ള പണിപ്പുരയിലാണ് തയ്യാറാക്കിയത്
രാമ ക്ഷേത്രത്തിനായി 2100 കിലോ ഭാരമുള്ള മണി
വിവിധ തരത്തിലുള്ള ലോഹങ്ങൾ കൊണ്ട് നിര്‍മ്മിച്ച മണിക്ക് 12 മുതല്‍ 15 ലക്ഷം രൂപയാണ് വില. കേദാര്‍നാഥിലെ ക്ഷേത്രത്തിനുവേണ്ടിയും ജലേശറില്‍ നിന്നുമാണ് മണി നിര്‍മ്മിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് രാമ ജന്മഭൂമി - ബാബറി മസ്‌ജിദ് ഭുമി തര്‍ക്കകേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.