അയോധ്യ:അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ലേഔട്ടും അതുമായി ബന്ധപ്പെട്ട മറ്റ് രേഖകളും അയോധ്യ വികസന അതോറിറ്റിയുടെ(എ.ഡി.എ) അംഗീകാരത്തിനായി സമർപ്പിച്ച് ശ്രീ രാംജന്മഭൂമി തീർത്ഥക്ഷേത്രം. ഇതുമായി ബന്ധപ്പെട്ട രേഖകൾ ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്ര എ.ഡി.എ വൈസ് ചെയർമാനും സെക്രട്ടറിയുമായ നീരജ് ശുക്ലയ്ക്ക് കൈമാറി.
രാമക്ഷേത്രത്തിന്‍റെ ലേഔട്ട് എ.ഡി.എ അംഗീകാരത്തിനായി കൈമാറി
ലേഔട്ടും മറ്റ് ബന്ധപ്പെട്ട രേഖകളും ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്ര എ.ഡി.എ വൈസ് ചെയർമാനും സെക്രട്ടറിയുമായ നീരജ് ശുക്ലയ്ക്ക് കൈമാറി
ശ്രീ രാംജന്മഭൂമി തീർത്ഥ ഏരിയയുടെ ട്രസ്റ്റി ഡോ. അനിൽ മിശ്ര ക്ഷേത്രത്തിന്‍റെ ലേ ഔട്ടും മറ്റ് രേഖകളും വൈസ് ചെയർമാനും അയോധ്യ വികസന അതോറിറ്റിയുടെ സെക്രട്ടറിക്കും കൈമാറിയതായും ഇത് അംഗീകരിച്ച ശേഷമേ ക്ഷേത്രത്തിന്‍റെ നിര്‍മാണങ്ങള്‍ ആരംഭിക്കാനാകൂവെന്നും ശ്രീ രാംജന്മഭൂമി തീർത്ഥ ട്രസ്റ്റ് ട്വിറ്ററില്‍ അറിയിച്ചു. രാജ്യത്തിന്‍റെ പുരാതനവും പരമ്പരാഗതവുമായ നിർമാണ സാങ്കേതിക വിദ്യകൾ പാലിച്ചാണ് ക്ഷേത്രം നിർമിക്കുകയെന്ന് ട്രസ്റ്റ് പറയുന്നു. ഭൂകമ്പം, കൊടുങ്കാറ്റ്, മറ്റ് പ്രകൃതിദുരന്തങ്ങൾ എന്നിവയെ പ്രതിരോധിക്കുന്ന രീതിയിലാണ് കെട്ടിടം നിർമിക്കുന്നതെന്നും അധികൃതർ അറിയിച്ചു.