കേരളം

kerala

ETV Bharat / bharat

രാജ്‌നാഥ് സിങ് നാളെ സിയാച്ചിനിലേക്ക് - rajnathsingh

പാക് അതിർത്തിയിലുളള സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുകയാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം

ഫയൽചിത്രം

By

Published : Jun 2, 2019, 4:47 PM IST

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ സിയാച്ചിൻ സന്ദർശിക്കും. പ്രതിരോധ മന്ത്രിയായി ചുമലതയേറ്റ ശേഷം ഡൽഹിക്ക് പുറത്തുളള അദ്ദേഹത്തിന്‍റെ ആദ്യ സന്ദർശനമാണിത്. പാക് അതിർത്തിയിലുളള സുരക്ഷ സ്ഥിതിഗതികൾ വിലയിരുത്തുകയാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം. കരസേന മേധാവി ബിബിന്‍ റാവത്തും അദ്ദേഹത്തെ അനുഗമിക്കും.

ഇന്ത്യ - പാകിസ്ഥാന്‍ നിയന്ത്രണരേഖയിലുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധ ഭൂമിയാണ് സിയാച്ചിന്‍. ആർമി കമാൻഡർ ലെഫ്റ്റനന്‍റ് ജനറൽ രൺബീർ സിങ്, ലെഫ്റ്റനന്‍റ് ജനറൽ വൈ. കെ ജോഷി മറ്റ് 14 മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.

ABOUT THE AUTHOR

...view details