ഡൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മൂന്ന് സർവീസ് മേധാവികളും (കരസേന, നാവികസേന, വ്യോമസേന) സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുമായും കൂടിക്കാഴ്ച നടത്തി. നിലവിലെ ഇന്ത്യ-ചൈന അതിർത്തി സാഹചര്യത്തെക്കുറിച്ച് അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറുമായും അദ്ദേഹം സംസാരിച്ചു. ഗാൽവാൻ വാലി പ്രദേശത്ത് ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി - meeting with CDS Bipin Rawat
നിലവിലെ ഇന്ത്യ- ചൈന അതിർത്തി സാഹചര്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംസാരിച്ചു. ഗാൽവാൻ വാലി പ്രദേശത്ത് ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച.
സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ല എന്നും സൈനികരുടെ കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നതായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം ഇന്ത്യ -ചൈന അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രസിഡന്‍റുമാർ ഈ വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യ- ചൈന കരാർ ചൈനീസ് പക്ഷം പിന്തുടർന്നുവെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.