ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഗാല്‍വാനില്‍ സൈനികരുടെ മരണം വളരെയധികം വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നു. നമ്മുടെ സൈനികര്‍ തങ്ങളുടെ സേവനത്തില്‍ മാതൃകാപരമായ ധൈര്യവും വീര്യവും പ്രകടിപ്പിക്കുകയും ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്‌തതായി പ്രതിരോധമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സൈനികരുടെ ധൈര്യവും ത്യാഗവും രാജ്യം ഒരിക്കലും മറക്കുകയില്ലെന്നും സൈനികരുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്നും ഈ ദുഷ്‌കരമായ സമയത്ത് രാജ്യം കൂടെ നില്‍ക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. സൈനികരുടെ ശൗര്യത്തിലും ധൈര്യത്തിലും രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.
വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അനുശോചനമറിയിച്ച് രാജ്‌നാഥ് സിങ് - Galwan valley
സൈനികരുടെ മരണം വളരെയധികം വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നു. നമ്മുടെ സൈനികര്‍ തങ്ങളുടെ സേവനത്തില്‍ മാതൃകാപരമായ ധൈര്യവും വീര്യവും പ്രകടിപ്പിക്കുകയും ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്‌തതായി പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്‌തു.
വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അനുശോചനമറിയിച്ച് രാജ്‌നാഥ് സിങ്
തിങ്കളാഴ്‌ച വൈകുന്നേരത്തോടെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ഉന്നത തല ചര്‍ച്ചകളിലുള്ള ധാരണകള്‍ ചൈന പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ഇത്തരം സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് ഇന്ത്യ ഇന്നലെ വ്യക്തമാക്കിയിരുന്നു.