ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ സ്വകാര്യ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റില്‍. ഉദയ് ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെള്ളിയാഴ്‌ച പുലർച്ചെ 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ അഞ്ച് കൊവിഡ് രോഗികൾ മരിക്കുകയും 28 പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തിരുന്നു.
രാജ്കോട്ട് ആശുപത്രി തീപിടിത്തം; മൂന്ന് പേർ അറസ്റ്റില്‍ - rajkot fire
ഉദയ് ശിവാനന്ദ് ആശുപത്രിയിലെ ഐസിയു വാർഡിൽ വെള്ളിയാഴ്‌ച പുലർച്ചെ 12.30 ഓടെയാണ് തീപിടുത്തമുണ്ടായത്
സംഭവവുമായി ബന്ധപ്പെട്ട് ഐപിസി 304 എ പ്രകാരം ഗോകുൽ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡിലെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ ഞായറാഴ്‌ച പൊലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുകയും തുടർന്ന് തിങ്കളാഴ്‌ച രാത്രി കമ്പനി ചെയർമാൻ ഡോ. പ്രകാശ് മോധ, മകനും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ ഡോ. വിശാൽ മോധ, ഡയറക്‌ടർ ഡോ. തേജസ് കരംത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അശ്രദ്ധമൂലമുണ്ടായ മരണത്തിന് മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശിവാനന്ദ് മിഷൻ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയിൽ വാടകയ്ക്ക് മൂന്ന് നിലകളിലായാണ് ആശുപത്രി ആരംഭിച്ചത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ നിരവധി മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയെന്നും ആശുപത്രി അഡ്‌മിനിസ്ട്രേറ്റർമാരുടെ അവഗണനയാണ് പുറത്തുവന്നതെന്നും ആരോപണമുണ്ട്. തീപിടിത്തം തടയുന്നതിനുള്ള പ്രതിരോധ പ്രോട്ടോക്കോളുകൾ ആശുപത്രി പാലിച്ചില്ലെന്നും സുരക്ഷാ നടപടികൾ കുറവാണെന്നും ഇത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും അഞ്ച് രോഗികളുടെ മരണത്തിന് കാരണമാവുകയും ചെയ്‌തതായും പൊലീസ് പറഞ്ഞു.