പത്ത് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ - അധ്യാപകൻ അറസ്റ്റിൽ
പെൺകുട്ടികളിൽ ഒരാൾ മാതാപിതാക്കളോട് പീഡന വിവരം പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്
പത്ത് സ്‌കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
ജയ്‌പൂര്‍: രാജസ്ഥാനിൽ സ്‌കൂളിലെ പത്തോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ സ്‌കൂൾ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സദാര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡിസംബർ മൂന്നിനാണ് അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടികളിൽ ഒരാൾ മാതാപിതാക്കളോട് പീഡന വിവരം പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. അതേസമയം സ്‌കൂൾ അധികൃതർ ഇക്കാര്യം നിഷേധിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.