ജയ്‌പൂർ:രാജസ്ഥാനിലെ ചുരു ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. രാജ്‌ഗഡ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) വിഷ്‌ണു ദത്തിനെയാണ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
രാജസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്‌തു - പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്‌തു
രാജ്‌ഗഡ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) വിഷ്‌ണു ദത്തിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്‌തു
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വിഷ്‌ണു ദത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്വമേധയാ വിരമിക്കുന്നതിനെക്കുറിച്ചും രാഷ്‌ട്രീയ പകപോക്കലിനെക്കുറിച്ചും സംസാരിച്ചിരുന്നെന്നാണ് വിവരം. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. ചുരു പൊലീസ് സൂപ്രണ്ട് തേജസ്വനി ഗൗതം ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Last Updated : May 23, 2020, 3:32 PM IST