ജയ്‌പൂര്‍: രാജസ്ഥാനില്‍ ആര്‍എസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. മൂന്ന് അന്തര്‍സംസ്ഥാന സര്‍വീസ് ഉള്‍പ്പെടെ 200 റൂട്ടുകളിലാണ് സര്‍വീസ് പുനരാരംഭിച്ചത്. അഞ്ചാംഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ നൂറ് റൂട്ടുകളാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇരുന്നൂറായി ഉയര്‍ത്തുകയായിരുന്നുവെന്ന് ആര്‍എസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ജയ്‌പൂരില്‍ നിന്ന് ഗുര്‍ഗോണിലേക്കും ഹിസാറിലേക്കും ബസുകള്‍ ഓടുന്നതാണ്. ജൂണ്‍ രണ്ടാം വാരത്തോട് കൂടി മധ്യപ്രദേശ്, ഉത്തരാഖണ്ഡ്,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കും. ജയ്‌പൂര്‍ -ഗുര്‍ഗോണ്‍ പാതയില്‍ സാധാരണ ബസുകള്‍ക്ക് പുറമേ മൂന്ന് ആഡംബര ബസുകളും സേവനം നടത്തും.
രാജസ്ഥാനില്‍ ആര്‍.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു - Rajasthan Roadways resumes bus services on 200 routes
മൂന്ന് അന്തര്‍സംസ്ഥാന സര്‍വീസ് ഉള്‍പ്പെടെ 200 റൂട്ടുകളിലാണ് സര്‍വീസ് പുനരാരംഭിക്കാന്‍ ആര്‍എസ്ആര്‍ടിസി തീരുമാനമായത്. ജൂണ്‍ രണ്ടാം വാരത്തോട് കൂടി മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കും
രാജസ്ഥാനില്‍ ആര്‍.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു
ജനങ്ങള്‍ക്ക് ഓണ്‍ലൈനായും അല്ലാതെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് ആര്‍എസ്ആര്‍ടിസി എംഡി നവീന്‍ ജയിന്‍ വ്യക്തമാക്കി. രാവിലെ അഞ്ച് മണി മുതല്‍ രാത്രി ഒമ്പത് വരെ ജയ്‌പൂരില്‍ നിന്നും എല്ലാ ജില്ലാ ആസ്ഥാനത്തേക്കും ബസുകള്‍ ഉണ്ടായിരിക്കുന്നതാണ്. യാത്രക്കാര്‍ മാസ്‌കും സാനിറ്റൈസറുകളും ഉപയോഗിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്.