ജയ്‌പൂർ:സഞ്ജയ് ജെയിന്‍റെ റിമാൻഡ് ജയ്‌പൂർ കോടതി രണ്ട് ദിവസം കൂടി നീട്ടി. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട് ചോർന്ന ഫോൺ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് സഞ്ജയ് ജെയിനെ അറസ്റ്റ് ചെയ്‌തത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞയാഴ്‌ചയാണ് ജെയിനെ രാജസ്ഥാൻ പൊലീസിന്‍റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) അറസ്റ്റ് ചെയ്‌തത്. തുടർന്ന് ശനിയാഴ്‌ച നാല് ദിവസത്തെ റിമാൻഡിൽ വിടുകയും ചെയ്‌തു.
രാജസ്ഥാൻ അട്ടിമറി ശ്രമം; സഞ്ജയ് ജെയിന്‍റെ റിമാൻഡ് രണ്ട് ദിവസം കൂടി നീട്ടി - ജയ്‌പൂർ കോടതി
രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള കുതുരക്കച്ചവടവുമായി ബന്ധപ്പെട്ട് ചോർന്ന ഫോൺ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിൽ സഞ്ജയ് ജെയിനെ കഴിഞ്ഞയാഴ്‌ചയാണ് അറസ്റ്റ് ചെയ്‌തത്.
രാജസ്ഥാൻ അട്ടിമറി ശ്രമം; സഞ്ജയ് ജെയിന്‍റെ റിമാൻഡ് രണ്ട് ദിവസം കൂടി നീട്ടി
ഈ മാസം 17ന് കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്‌ഐആറുകൾ എസ്‌ഒജി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കേസിൽ പ്രതികളായ അശോക് സിംഗ്, ഭാരത് മലാനി എന്നിവർ കൂടുതൽ അന്വേഷണത്തിനായി ശബ്‌ദ സാമ്പിളുകൾ നൽകാൻ വിസമ്മതിച്ചു. ഗജേന്ദ്ര സിംഗ്, ഭൻവർലാൽ എന്നിവരെയും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹേഷ് ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫോൺ സംഭാഷണം യഥാർഥമാണോയെന്ന് പരിശോധിക്കണമെന്ന് എസ്‌ഒജി എഡിജി അശോക് റാത്തോർ പറഞ്ഞു.