ജയ്‌പൂര്‍:രാജസ്ഥാനില്‍ രാഷ്ട്രീയ സംഘര്‍ഷം മുറുകുന്നതിനിടെ ഗെലോട്ട് പക്ഷത്തെ എംഎല്‍എമാരെ ജയ്‌സല്‍മറിലേക്ക് മാറ്റാന്‍ തീരുമാനം. ജൂലയ് 13 മുതല്‍ ജയ്‌പൂരിന് സമീപത്തെ ഹോട്ടലിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ഹോട്ടലില്‍ നടക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തിന് ശേഷമായിരിക്കും എംഎല്‍എമാരെ മാറ്റുന്നത്. യോഗത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷനാകും.
രാജസ്ഥാനില്‍ ഗെലോട്ട് പക്ഷത്തെ എംഎല്‍എമാരെ ജയ്‌സല്‍മറിലേക്ക് മാറ്റാന്‍ തീരുമാനം
അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ യോഗത്തില്‍ അശോക് ഗെലോട്ട് വിശ്വാസ വോട്ട് തേടിയേക്കാമെന്ന് അടുത്ത വൃത്തങ്ങള്‍
രാജസ്ഥാനില്‍ ഗലോട്ട് പക്ഷത്തെ എംഎല്‍എമാരെ ജയ്‌സല്‍നേറിലേക്ക് മാറ്റാന്‍ തീരുമാനം
എന്നാല്‍ എംഎല്‍എമാരെ പെട്ടന്ന് മാറ്റുന്നതിന് പിന്നിലെ കാരണം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ യോഗത്തില്‍ അശോക് ഗെലോട്ട് വിശ്വാസ വോട്ട് തേടിയേക്കാമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പണം വാഗ്‌ദാനം ചെയ്‌ത് എംഎല്‍എമാരെ കൂറുമാറ്റാനുള്ള ശ്രമവും അണിയറയില്‍ ശക്തമാണെന്നാണ് സൂചന. പണം സ്വീകരിച്ചിട്ടില്ലാത്ത എംഎല്‍എമാര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ച് വരാമെന്നും മുഖ്യമന്ത്രി പറഞ്ഞു.