ജയ്‌പൂർ : ആര് സംസ്ഥാനങ്ങൾക്ക് കൊവിഡ് പരിശോധന സൗകര്യം വാഗ്‌ദാനം ചെയ്ത് രാജസ്ഥാൻ സർക്കാർ. കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ദിവസവും 5,000 ടെസ്റ്റുകൾ രാജസ്ഥാനിൽ നടത്താൻ സന്നദ്ധത അറിയിച്ച് അശോക് ഗെലോട്ട്. ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് സഹായവാഗ്‌ദാനം നൽകിയിരിക്കുന്നത്.
ആറ് സംസ്ഥാനങ്ങൾക്ക് കൊവിഡ് പരിശോധന സൗകര്യം വാഗ്‌ദാനം ചെയ്ത് രാജസ്ഥാൻ സർക്കാർ - രാജസ്ഥാൻ സർക്കാർ
കൊവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ദിവസവും 5,000 ടെസ്റ്റുകൾ രാജസ്ഥാനിൽ നടത്താൻ സന്നദ്ധത അറിയിച്ച് അശോക് ഗെലോട്ട്. ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് സഹായവാഗ്‌ദാനം നൽകിയിരിക്കുന്നത്.
ജൂലായ് അവസാനത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും സിലിണ്ടറുകൾക്ക് പകരം പൈപ്പ്ലൈൻ വഴി ഓക്സിജൻ ലഭ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിസന്ധി അവലോകനം ചെയ്യുന്നതിനായി ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഗെലോട്ട് തീരുമാനം അറിയിച്ചത്. പ്രതിദിനം സംസ്ഥാനത്ത് 15,000 ടെസ്റ്റുകൾ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. രോഗമുക്തി, കൊവിഡ് പരിശോധന എന്നിവയിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്താണ്. രാജസ്ഥാനിൽ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,98,920 ആയതായി അഡീഷണൽ ചീഫ് ഹെൽത്ത് സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.