കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ കോണ്‍ഗ്രസ് എംഎൽഎമാരുടെ യോഗം ഇന്ന്; ഹാജരാകാത്തവർ നടപടി നേരിടും

സച്ചിൻ പൈലറ്റും യോഗത്തിൽ പങ്കെടുക്കുമെന്ന് മഹേന്ദർ ചൗധരി

Congress
Congress

By

Published : Jul 13, 2020, 12:05 PM IST

Updated : Jul 13, 2020, 12:16 PM IST

ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ വിജയിക്കില്ലെന്ന് കോൺഗ്രസ് എംഎൽഎ മഹേന്ദർ ചൗധരി. എല്ലാ പാർട്ടി എം‌എൽ‌എമാരും സഖ്യ എം‌എൽ‌എമാരും മുഖ്യമന്ത്രി അശോക് ഗെലോട്ടിനൊപ്പമാണ്. അവരെല്ലാം ഇന്ന് നടക്കാനിരിക്കുന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ പങ്കെടുക്കുമെന്നും ചൗധരി പറഞ്ഞു. സച്ചിൻ പൈലറ്റും യോഗത്തിൽ പങ്കെടുക്കുമെന്ന് ചൗധരി കൂട്ടിച്ചേർത്തു. സന്നിഹിതരാകാത്തവരുടെ മേൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് അവിനാശ് പാണ്ഡെ അറിയിച്ചു.

Last Updated : Jul 13, 2020, 12:16 PM IST

ABOUT THE AUTHOR

...view details