ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ ആൾക്കൂട്ട ആക്രമണത്തിൽ 30കാരൻ കൊല്ലപ്പെട്ടു. ബലാത്സംഗ കേസിലെ പ്രതിയായ രാജു ബാഗ്രി (30)ആണ് മരിച്ചത്. ബലാത്സംഗത്തിനിരയായ യുവതിയുടെ കുടുംബാംഗങ്ങളാണ് യുവാവിനെ മർദിച്ച് കൊന്നത്. സംഭവത്തിൽ യുവതി ഉൾപ്പെടെ ഒൻപത് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട്. എട്ട് പേരെ അറസ്റ്റ് ചെയ്തു.
ബലാത്സംഗത്തിനിരയായ യുവതിയും ബന്ധുക്കളും ചേർന്ന് യുവാവിനെ മർദിച്ചു കൊന്നു - death
ബലാത്സംഗത്തിനിരയായ യുവതിയുടെ കുടുംബാംഗങ്ങളാണ് യുവാവിനെ മർദിച്ച് കൊന്നത്. സംഭവത്തിൽ യുവതി ഉൾപ്പെടെ ഒൻപത് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബലാത്സംഗത്തിനിരയായ യുവതിയും ബന്ധുക്കളും ചേർന്ന് യുവാവിനെ മർദിച്ചു കൊന്നു
ഗ്രാമത്തിലെ കുപ്രസിദ്ധ ഗുണ്ടയായിരുന്നു ഇദ്ദേഹം. ഗ്രാമത്തിലെ വിവാഹിതയായ 22കാരിയെ ബാഗ്രി നിരന്തരം ഉപദ്രവിച്ചിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ യുവതിയും ബന്ധുക്കളും ചേർന്ന് യുവാവിനെ മർദിച്ചു കൊല്ലുകയായിരുന്നു. രാംലഖൻ, നാഥുലാൽ, സിയാറാം, ധർമരാജ്, ബൻവാരി, ദ്വാരക, പ്രേം, ലെഖ്‌രാജ്, യുവതി എന്നീ ഒൻപത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.