കേരളം

kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

By

Published : Mar 17, 2020, 8:02 AM IST

നിയമം അസാധുവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം  രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു  സുപ്രീം കോടതി  രാജസ്ഥാന്‍ സര്‍ക്കാര്‍  രണഘടനയുടെ 14, 21 അനുഛേദങ്ങളുടെ ലംഘനം  Rajasthan govt moves SC against CAA  CAA  Rajasthan govt
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ 14, 21 അനുഛേദങ്ങളുടെ ലംഘനമാണെന്നും ഇത് രാജ്യത്തെ പൗരന്‍റെ മൗലികാവകാശത്തെ ചോദ്യം ചെയ്യുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. നിയമം അസാധുവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവക്കെതിരെ തിങ്കളാഴ്‌ച തെലങ്കാന നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമ പ്രകാരം പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്‌, ജൈന, പാര്‍സി, ബുദ്ധ, ക്രിസ്‌ത്യന്‍ എന്നീ മത വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും.

ABOUT THE AUTHOR

...view details