ജയ്‌പൂർ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഗ്രാമങ്ങളിൽ കൊവിഡ് പരിശോധന വർധിപ്പിക്കാനും ബോധവൽക്കരണം ശക്തിപ്പെടുത്താനുമൊരുങ്ങി രാജസ്ഥാൻ സർക്കാർ.
ഗ്രാമങ്ങളിൽ കൊവിഡ് പരിശോധന വർധിപ്പിക്കാനൊരുങ്ങി രാജസ്ഥാൻ സർക്കാർ - Rajasthan news
കൊവിഡ് പരിശോധന വർധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഗ്രാമങ്ങളിൽ കൊവിഡ് പരിശോധന വർധിപ്പിക്കാനൊരുങ്ങി രാജസ്ഥാൻ സർക്കാർ
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങളും അദ്ദേഹം ചർച്ച ചെയ്തു.
കൊവിഡ് കൂടുതൽ വ്യാപിച്ച എട്ടു ജില്ലകളിൽ രാത്രി കർഫ്യൂവും മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപ പിഴയും രാജസ്ഥാൻ സർക്കാർ അടുത്തിടെ ഏർപ്പെടുത്തിയിരുന്നു.