പ്ലാസ്മ തെറാപ്പി ചികിത്സക്ക് അനുമതി ലഭിച്ചതായി രാജസ്ഥാന്‍ മുഖ്യമന്ത്രി
പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും സംസ്ഥാന സർക്കാർ നടത്തിയതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു
ജയ്‌പൂർ:കൊവിഡ് രോഗികളെ ചികിത്സിക്കാനായി പ്ലാസ്മ തെറാപ്പി ഉപയോഗിക്കണമെന്ന രാജസ്ഥാന്‍റെ അഭ്യർഥനയ്ക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അനുമതി നൽകിയതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും സംസ്ഥാന സർക്കാർ നടത്തിയതായി അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും നടത്തുന്ന പ്ലാസ്മ തെറാപ്പി ഗവേഷണം എസ്എംഎസ് മെഡിക്കൽ കോളജിലെ ഡോക്ടർമാരും നടത്തുന്നുണ്ടെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. രോഗം ഭേദമായ ഒരാളുടെ ആന്‍റിബോഡി രോഗിയായ ആളിലേക്ക് കുത്തിവയ്ക്കുന്നതാണ് ചികിത്സാരീതി. കൊവിഡ് രോഗികൾക്കായുള്ള പ്ലാസ്മ തെറാപ്പി പരീക്ഷണ ഘട്ടത്തിലാണെന്നും ഇത് ജീവന് ഭീഷണിയാകാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.