കേരളം

kerala

ETV Bharat / bharat

ഭൂരിപക്ഷമുണ്ട്; 90ലധികം എംഎല്‍എമാരെ അണിനിരത്തി അശോക് ഗെലോട്ട്

200 അംഗ നിയമസഭയിൽ തങ്ങളുടെ സർക്കാരിന് ആവശ്യമായ ഭൂരിപക്ഷം ഉണ്ടെന്ന് ഗെലോട്ട് അവകാശപ്പെട്ടു.

ഭൂരിപക്ഷം  കോൺഗ്രസ്  ബിജെപി  രാജസ്ഥാൻ  അശോക് ഗെലോട്ട്  CLP meet  Rajasthan  Gehlot
ഭൂരിപക്ഷമുണ്ട്; 90ലധികം എംഎല്‍എമാരെ അണിനിരത്തി അശോക് ഗെലോട്ട്

By

Published : Jul 13, 2020, 3:42 PM IST

ജയ്‌പൂര്‍: കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സി‌എൽ‌പി) യോഗത്തിന് ശേഷം ശക്‌തി പ്രകടനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പാര്‍ട്ടി നേതാക്കളും. 200 അംഗ നിയമസഭയിൽ തങ്ങളുടെ സർക്കാരിന് ആവശ്യമായ ഭൂരിപക്ഷം ഉണ്ടെന്ന് ഗെലോട്ട് അവകാശപ്പെട്ടു. കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിനായി 90ല്‍ അധികം എം‌എൽ‌എമാർ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ വസതിയിലെത്തിയതായാണ് റിപ്പോര്‍ട്ട്.

ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സുസ്ഥിരമാണെന്നും കാലാവധി പൂർത്തിയാക്കുമെന്നും കോൺഗ്രസ് നേതാവും വക്താവുമായ രൺദീപ് സിങ് സുർജേവാല പറഞ്ഞിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായി കോൺഗ്രസ് പലതവണ ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അശോക് ഗെലോട്ട് വിളിച്ച പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലാണ്. അതേസമയം ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ സച്ചിന്‍ പൈലറ്റ് തള്ളിക്കളഞ്ഞു.

ABOUT THE AUTHOR

...view details