കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ കൊവിഡ് മരണം 218 ആയി

സംസ്ഥാനത്ത് 10,084 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 7,359 പേർ സുഖം പ്രാപിച്ചു. 2,507 സജീവ കേസുകളാണ് നിലവിലുള്ളത്.

coronavirus  coronavirus cases in Rajasthan  Additional Chief Secretary Rohit Kumar Singh  Rajasthan crosses 10000 Covid cases  രാജസ്ഥാനിൽ കൊവിഡ്  രാജസ്ഥാനിൽ കൊവിഡ് രോഗികളുടെ എണ്ണം 10,000 കടന്നു
കൊവിഡ്

By

Published : Jun 6, 2020, 12:15 PM IST

ജയ്പൂർ: രാജസ്ഥാനിൽ കൊവിഡ് രോഗികളുടെ എണ്ണം 10,000 കടന്നു. വെള്ളിയാഴ്ച രാത്രി വരെ 218 മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതായി അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിങ്ങ് അറിയിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് എന്നിവയ്ക്ക് ശേഷം കൊവിഡ് കേസുകളുടെ എണ്ണം പതിനായിരം കടക്കുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് രാജസ്ഥാൻ. സംസ്ഥാനത്ത് 10,084 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 7,359 പേർ സുഖം പ്രാപിച്ചു. 2,507 സജീവ കേസുകളാണ് നിലവിലുള്ളത്.

10,084 കേസുകളിൽ 2,913 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയവരാണ്. സംസ്ഥാനത്തെ 33 ജില്ലകളിലും കൊവിഡ് -19 ബാധ രേഖപ്പെടുത്തിയിട്ടുണ്ട്. ജയ്പൂരിൽ 2,152 കൊവിഡ് -19 രോഗികളുണ്ട്. ജോധ്പൂരിൽ 1,706 പേർ രോഗബാധിതരാണ്. കോട്ട (503), ഭരത്പൂർ (546), അജ്മീർ (362), അൽവാർ (82), ബൻസ്വര (85), ബാരൻ (57), ബാർമർ (105), ഭിൽവാര (163), ബിക്കാനീർ (109), ബുണ്ടി (4), ചിറ്റൂർഗഡ് (188), ചുരു (142), ദൗസ (62), ധോൽപൂർ (65), ദുൻഗർപൂർ (373), ഗംഗനഗർ (7), ഹനുമംഗഡ് (30), ജയ്‌സാൽമർ (74), ജലൂർ (168), ഹൗലാവർ (326), ജുഞ്ജുനു (157), കരൗലി (20), കോട്ട (503), നാഗൗർ (490), പാലി (573), പ്രതാപ്ഗഡ് (14), രാജസമന്ദ് (160), സിക്കാർ (260), സവായ് മാധോപൂർ (24), സിക്കാർ (260), സിറോഹി (191), ടോങ്കിന് (169) എന്നിങ്ങനെയാണ് സംസ്ഥാനത്തെ കൊവിഡ് കേസുകൾ.

ABOUT THE AUTHOR

...view details